അഞ്ചുതെങ്ങ് നിവാസികൾക്ക് സഹായവുമായി ചുമട്ടുതൊഴിലാളികൾ

ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളതും ഒരു മാസത്തിലധികമായി ക്രിറ്റിക്കൽ കണ്ടെയ്മെൻറ് സോണുമായി പ്രഖ്യാ പിച്ചിട്ടുള്ള പഞ്ചായത്തുമായ അഞ്ചുതെങ്ങിലെ കടുത്ത ദുരിതമനുഭവിക്കുന്നജനങ്ങളെ സഹായിയ്ക്കുവാൻ തയ്യാറായി നിലയ്ക്കാമുക്കിലെ ചുമട്ടുതൊഴിലാളികളും.സിഐറ്റിയു യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളികളാണ് ആദ്യഘട്ടമായി രണ്ടു ചാക്ക് അരി നൽകി സഹായിച്ചത്. യൂണിറ്റ് കൺവീനർ കെ.രാജുവിൽ നിന്ന് സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഏറ്റുവാങ്ങി. സി. പി. ഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റി സെക്രട്ടറി വി. ലൈജു ,സിഐറ്റിയു കോർഡിനേഷൻ കമ്മറ്റി കൺവീനർ എസ്.സാബു, ജോ: കൺവീനർ എസ്.ആർ.ജ്യോതി ,വക്കം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.അനിരുദ്ധൻ, നിലയ്ക്കാമുക്ക് യൂണിറ്റിലെ അംഗങ്ങളായ സുനിൽ, സന്തോഷ്, ഷാജി, മഹി, രാജു .ബി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.