സിവിൽ സർവീസ് പരീക്ഷയിൽ 45ആം റാങ്ക് നേടിയ സഫ്നയ്ക്ക് ആദരവ്

പേയാട് : സിവിൽ സർവീസ് പരീക്ഷയിൽ 45മത് റാങ്ക് നേടി വിജയിച്ച റിട്ട :എസ്. ഐ ഹാജാ നസറുദീന്റെ മകൾ സഫ്നയെ കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷനുവേണ്ടി തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ എം. പ്രഭാകരൻ, പി. വാസുദേവൻ നായർ, വി. ബാബുരാജ്, സാമ്രാജ്, രാജൻ എന്നിവർ റാങ്ക് ജേതാവിന്റെ പേയാട്ടുള്ള വസതിയിൽ എത്തി മൊമന്റോ നൽകി ആദരിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 45ആം റാങ്കും കേരളത്തിൽ 3 ആം റാങ്കുമാണ് നേടി പേയാട് സ്വദേശി സഫ്ന(22) നേടിയത്. ആദ്യമായി എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ തന്നെ കേരളത്തിന്റെ അഭിമാനമാകാൻ സഫ്നയ്ക്ക് കഴിഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ്സുകാരി കൂടിയാണ് സഫ്ന.

മാർ ഈവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടിയ സഫ്നയ്ക്ക് യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കും പ്ലസ്‌ടുവിനു സിബിഎസ്ഇ ആൾ ഇന്ത്യ ലെവവലിൽ ഒന്നും റാങ്കും നേടിയിരുന്നു.

പിതാവ് നാസറുദീൻ റിട്ടയേർഡ് എസ്‌ഐ ആണ്. 35 വർഷം പോലീസിൽ സേവനം ചെയ്തിട്ടുണ്ട് അദ്ദേഹം. റംലയാണ് മാതാവ്.