സെക്രട്ടറിയേറ്റ് തീപിടിത്തത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ തീ കത്തിച്ച് നശിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ഇടയ്‌ക്കോട്,  മുദാക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.

ചെമ്പൂര് നടന്ന പ്രതിഷേധ മാർച്ച് എ. റഫീക്കും, ഊരു പൊയ്കയിൽ നടന്ന മാർച്ച് ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺ കുമാറും ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ നിർദേശാനുസരണം കെ.റ്റി ജലീൽ, നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ശിവശങ്കരൻ, സ്വപ്ന സുരേഷ് എന്നിവരെ രക്ഷിക്കാനാണ് ഫയലുകൾ തീയിട്ട് നശിപ്പിച്ചതെന്ന് റഫീക്കും ശരുൺ കുമാറും ആരോപിച്ചു. ചെമ്പൂരിൽ മണ്ഡലം പ്രസിഡൻറ് എസ്. സുജിത്തും, ഊരു പൊയ്കയിൽ എ.ആർ. അനിൽ രാജും അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പള്ളിയറ മിഥുൻ, മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് വാളക്കാട് ബാദുഷ, ചെമ്പൂര് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ശശിധരൻ നായർ, രജനീഷ് പൂവക്കാടൻ, നിതിൻ പാലോട്, വിഷ്ണു സിബി, ഷിബു മുദാക്കൽ, ലിഷു, അനൂപ്, കുറു മാംകോട് ശ്രീകുമാർ, സുജിത്ത് ലാൽ, അനന്തു തുടങ്ങിയവർ പങ്കെടുത്തു