അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

കിളിമാനൂർ : സ്പ്രിംഗ്ലർ, പിഡബ്ലിയുസി, ലൈഫ് മിഷൻ അഴിമതികൾക്കും, സെക്രട്ടറിയേറ്റിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ കത്തിച്ച നടപടിക്കെതിരെയും മുഖ്യമന്ത്രി സ്വർണ്ണക്കടതത്തിനു കൂട്ടുനിന്നതായും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി എ ഷിഹാബുദ്ധീൻ ഉദ്ഘാടനം ചെയ്തു. അടയമൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രെഷറർ എ ആർ ഷമീം ,കെഎസ്‌യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യാസീൻ ഷെരീഫ്,വാർഡ് പ്രസിഡന്റ് സിയാദ് തുടങ്ങിയവർ സംസാരിച്ചു.