മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുദാക്കൽ – ഇടയ്ക്കോട് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

ആറ്റിങ്ങൽ: എൽ. ഡി.എഫ് സർക്കാരിന്റെ അഴിമതി പരമ്പര അവസാനിപ്പിക്കണം എന്നും മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മുദാക്കൽ – ഇടയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ സമരങ്ങൾ നടത്തി. കെ. പി. സി. സി. നിർദേശ പ്രകാരം നടന്ന ധർണ്ണ വളക്കാട് ജംഗ്ഷനിൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുജിത് ചെമ്പൂര്, അദ്യക്ഷത വഹിച്ചു. ശശിധരൻ നായർ, മിഥുൻ പള്ളിയറ, അഭിജിത്ത്, ബാദുഷ എന്നിവർ പങ്കെടുത്തു. ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരുപോയികയിൽ നടന്ന ധർണ്ണ ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുണ് കുമാർ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ നായർ, വിഷ്ണു, മുരളി, ദിലീപ്, അനിൽ രാജ്, കണ്ണൻ, രഞ്ജിത്, രജനീഷ് പൂവക്കാട് എന്നിവർ സംസാരിച്ചു.