ചെറുന്നിയൂർ, കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ഈ വാർഡുകൾ കണ്ടയ്ൻമെന്റ് സോൺ

ആറ്റിങ്ങൽ :ആറ്റിങ്ങൽ മണ്ഡലത്തിലെ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ദളവാപുരം വാർഡും , വക്കം പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡും ജില്ലാ കളക്ടർ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വക്കം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ പഞ്ചായത്തിലെ വാർഡ് 8 തെക്കുംഭാഗം 9 ഊറ്റു പറമ്പ് ,10 റയിൽവെ സ്റ്റേഷൻ എന്നീ വാർഡുകളും ഇന്ന് പ്രഖ്യാപിച്ചിട്ടുള്ള കണ്ടയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തീരപ്രദേശത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ ബഫർ സോൺ പ്രദേശങ്ങളിൽ ബന്ധമുള്ള പ്രദേശങ്ങളാണ് കടയ്ക്കാവൂർ പഞ്ചായത്തിലെ മേൽപ്പറഞ്ഞ വാർഡുകളും , വക്കം പഞ്ചായത്തിലെ നിലയ്ക്കാ മുക്കും. ആയതിനാൽ ആ പ്രദേശം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ജില്ലാ കളക്ടറുടെ ഇന്നത്തെ പ്രഖ്യാപനം. വ്യാപനം തടയുന്നതിന് വളരെ ശക്തമായ നടപടികൾ തന്നെ വേണ്ടിവരും. സംസ്ഥാനത്തിൽ ഏറ്റവും അധികം വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുള്ള ദിവസമാണ് ഇന്ന് .

തീരപ്രദശവുമായ ബന്ധപ്പെട്ടു വരുന്ന സ്ഥലങ്ങളിൽ വളരെ ജഗ്രതയോടു കൂടിയുള്ള സമീപനമാണ് വേണ്ടത്.
ഇപ്പോൾ വന്നിട്ടുള്ള കണ്ടയ്ൻമെന്റ് സോൺ പ്രഖ്യാപനവും , തുടർന്നുണ്ടാകുന്ന നിയന്ത്രണങ്ങളുമായി ഓരോരുത്തരും പൂർണ്ണമായും സഹകരികാണാമെന്നും ആശങ്കപ്പെടുകയല്ല അതീവ ജാഗ്രതയാണ് വേണ്ടതെന്നും ബി സത്യൻ എംഎൽഎ അറിയിച്ചു