ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച ഒറ്റൂർ സ്വദേശിയുടെ മൃതദേഹം തൈക്കാട് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു

ഒറ്റൂർ : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചികിത്സയിലിരിക്കെ ആഗസ്റ്റ് 8 ന് കോവിഡ് ബാധിച്ച് മരിച്ച ഒറ്റൂർ മൂങ്ങോട്, അങ്ങാടികുന്ന് വീട്ടിൽ ചെല്ലയ്യൻ ചെട്ടിയാ(71)രുടെ മൃതദേഹം തൈക്കാട് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു.

കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം മറവ് ചെയ്യാൻ വീട്ടിൽ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ തിരുവനന്തപുരം മേയറെയും, സെക്രട്ടറിയെയും, മെഡിക്കൽ സൂപ്രണ്ടിനെയും ബന്ധപ്പെട്ട് വിവരം അറിയിച്ചു. തുടർന്ന് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ സംസ്ക്കരിക്കാമെന്ന് എംഎൽഎയ്ക്ക് ഉറപ്പ് നൽകി.

ഒറ്റൂർ പഞ്ചായത്ത് സെക്രട്ടറിയും, എച്ച്.ഐയും മൃതദേഹം ഏറ്റുവാങ്ങി കോർപറേഷൻ ഹെൽത്ത് ഇൻസ്പക്ടർ എസ്.എസ്. മിനുവിനെ ഏൽപ്പിച്ചു. തുടർന്ന് മിനുവിൻ്റെ നേതൃത്വത്തിൽ 5 പേരടങ്ങിയ നഗരസഭാ ഹെൽത്ത് വിഭാഗം തൈക്കാട് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു.സംസ്ക്കാരിക്കാനുള്ള ചിലവ് 3000 രൂപ ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഡി.കാന്തി ലാൽ നൽകി. കുടുംബത്തിന് യാതൊരു ബുദ്ധിമുട്ടില്ലാത്ത നിലയിൽ ചെല്ലയ്യൻ ചെട്ടിയാരുടെ മരണാനന്തരചടങ്ങുകൾ നടത്താൻ കഴിഞ്ഞു. ഇതിന് വേണ്ടി സഹകരിച്ച എല്ലാവർക്കും എംഎൽഎ നന്ദി അറിയിച്ചു.