കോവിഡ് : കിഴുവിലത്ത് അണുനശീകരണം നടത്തി

കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയിടങ്ങളിൽ അണുനശീകരണം നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠന്റെയും, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദിന്റെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. ആറ്റിങ്ങൽ ഫയർഫോഴ്സ് ടീമംഗങ്ങളും, ജനപ്രതിനിധികളായ ബി എസ് ബിജുകുമാർ, ഉണ്ണികൃഷ്ണൻ, ജെ എച്ച് ഐ ബിജു, ആശാവർക്കർമാരായ ശ്രീലേഖ, മിനി, സിയാദ് തുടങ്ങിയവർ അണുനശീകരണത്തിൽ പങ്കെടുത്തു.