തൊളിക്കോട് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

തൊളിക്കോട് :തൊളിക്കോട് ഇന്ന് നടത്തിയ കോവിഡ് ആന്റിജൻ ടെസ്‌റ്റിൽ 6 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തൊളിക്കോട് പഞ്ചായത്ത്‌ വാർഡ് 10, 11, 12 എന്നീ വാർഡുകളിൽ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 60 പേർക്ക് ഇന്ന് നടത്തിയ പരിശോധനയിൽ ആണ് 6 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.10 മത് വാർഡിലുള്ള 5 പേർക്കും, 11മത്തെ വാർഡിലുള്ള ഒരാൾക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്ലേക്ക് മാറ്റി. വെള്ളിയാഴ്ച തൊളിക്കോട് വാർഡിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന നടക്കും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.