കോവിഡ് പ്രതിരോധം :  ഷൈൻ കുമാറിന്റെ പ്രവർത്തനം നാടിനു മാതൃക

ഉഴമലയ്ക്കൽ : സി പി ഐ ബ്രാഞ്ച് അംഗവും എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗവുമായ ഷൈൻ കുമാർ കോവിഡ് ദുരിത കാലത്ത് മൂന്നര മാസത്തിലേറെ കാലം കോഴിക്കോട് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രതിരോധ വളണ്ടിയറായി പ്രവർത്തിക്കുകയും തിരിച്ച് നാട്ടിലെത്തി തിരുവനന്തപുരത്ത് തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് നാടിന് മാതൃകയാകുകയാണ്. ഷൈൻ കുമാറിനെ പോലെയുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഊർജ്ജമെന്ന് ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു.

മുൻ കരസേന ഉദ്യോഗസ്ഥനായും ഡിഎൽഎഫ് സൈബർ സെക്യൂരിറ്റി ഓഫീസറായും മർച്ചന്റ് നേവിയിൽ മറൈൻ സെക്യൂരിറ്റി ഓഫീസറായും എംജിഎം സ്കൂളിൽ കായിക അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇതാദ്യമായല്ല ഷൈനിന്റെ ഈ സേവന പ്രവർത്തനം, കഴിഞ്ഞ പ്രളയ കാലത്തും സമാന പ്രവർത്തനം ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.

അനുമോദന ചടങ്ങിൽ സിപിഐ മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ, എഐടിയുസി മണ്ഡലം പ്രസിഡണ്ട് പുറത്തിപാറ സജീവ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കണ്ണൻ.എസ്.ലാൽ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ മനില ശിവൻ, ഷൈജ മുരുകേശൻ, സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഹരി, വിശ്വനാഥൻ, ഷൈജു എന്നിവർ പങ്കെടുത്തു.