
പുളിമാത്ത് : ഇന്നത്തെ കോവിഡ്- 19 പോസിറ്റീവ് ആയവരുടെ ലിസ്റ്റിൽ 182 പുളിമാത്ത് പ്ലാവോട് സ്വദേശി (43) സമ്പർക്കം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പ്ലാവോട് സ്വദേശിയും ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എ എസ് ഐ യുമാണ്. പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ട്രീറ്റ്മെൻറ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി നേരിട്ട് സമ്പർക്കമുള്ള കുടുംബാംഗങ്ങളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന ഉടൻ നടത്തും.സമ്പർക്കം പുലർത്തിയിട്ടുള്ള മറ്റുള്ളവരെ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് കണ്ടെത്തി നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.അരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഡ്വ.ബി.സത്യൻ എം എൽ എ അറിയിച്ചു