കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണം ചെയ്തു.

സംസ്ഥാന സർക്കാർ ക്ഷീരവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന കോവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ പോത്തൻകോട് ബ്ലോക്ക് തല വിതരണോൽഘാടനം നടത്തി. ചെമ്പകമംഗലം ക്ഷീരോത്പാദന സഹകരണസംഘത്തിൽ നടന്ന ചടങ്ങിൽ മംഗലപുരം വികസന ചെയർമാൻ മംഗലപുരം ഷാഫി വിതരണോത്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം സി. ജയ്മോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വി. അജികുമാർ, കഴക്കൂട്ടം ക്ഷീരവികസന ഓഫീസർ രാജേഷ്, ഡയറി ഇൻസ്ട്രക്ടർമാരായ ശ്രീദേവി,ആൻസി, സംഘം പ്രസിഡന്റ് പ്രസന്നൻ, മുൻ പ്രസിഡന്റ് ആർ. വിശ്വനാഥൻ നായർ, മുൻ സെക്രട്ടറി കണ്ടുകൃഷി ജയചന്ദ്രൻ നായർ, സംഘം സെക്രട്ടറി അജ്മീർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീരകര്ഷകര്ക്കുള്ള റിവോൾവിംഗ് ഫണ്ടും ചെമ്പകമംഗലം ക്ഷീരോത്പാദന സഹകരണ സംഘത്തിൽ പാൽ നൽകുന്ന കർഷകർക്ക് ബോണസ് വിതരണവും ചടങ്ങിൽ വിതരണം ചെയ്തു.