കൊവിഡ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന കുരുന്നുകൾക്ക് ഫലവർഗങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു

ആറ്റിങ്ങൽ: കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികൾക്കും വിവിധയിനം ഫലവർഗ്ഗങ്ങടങ്ങിയ കിറ്റ് നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കടക്കാവൂർ സി.എഫ്.എൽ.റ്റി.സി സെന്റെറിൽ കഴിയുന്ന 8 വയസുകാരി ഉൾപ്പടെ വിവിധ വീടുകളിലായി 4 വയസ് മുതൽ 14 വയസ് പ്രായം വരെയുള്ള 20 ൽ അധികം കുഞ്ഞുങ്ങൾക്കാണ് ചെയർമാൻ നേരിട്ടെത്തി കിറ്റ് കൈമാറുകയും ഇവർക്ക് നല്ല ഒരു ഓണം ആശംസിക്കുകയും ചെയ്തത്.

ഓണക്കാലത്ത് ആഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്ന കുരുന്നുകൾക്കും മുതിർന്നവർക്കും ഏതൊരാവശ്യത്തിനും നഗരസഭ ഉണ്ടാവുമെന്നും ചെയർമാൻ പറഞ്ഞു.