മലപ്പുറം കളക്ടർക്ക് കോവിഡ് : ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കോവിഡ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവരുമായി സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ ഡിജിപി നിരീക്ഷണത്തിൽ പ്രവേശിച്ചത്.

കരിപ്പൂർ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ ഭാ​ഗമായാണ് ഡിജിപി മലപ്പുറത്തെത്തിയത്. മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്
ഇന്നു കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍, സബ് കളക്ടര്‍ ഉള്‍പ്പെടെ കളക്ടറേറ്റിലെ 21 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരുടെ കോവിഡ് പരിശോധനാഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.