ഡിവൈഎഫ്ഐ തൊളിക്കുഴി യൂണിറ്റ് ‘പൊന്നോണം2K20’ നടത്തി

ഡിവൈഎഫ്ഐ തൊളിക്കുഴി യൂണിറ്റ് ‘പൊന്നോണം2K20’ എന്നപേരിൽ സ്നേഹോപഹാരമായി അർഹതയുള്ള 11 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. തൊളിക്കുഴി ജംഗ്ഷനിൽ ഡിവൈഎഫ്ഐ യൂണിറ്റ്‌ സെക്രട്ടറി ഷെഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബിപി മുരളി ഉദ്ഘാടനം നിർവഹിച്ചു. ഇ. ഷാജഹാൻ, ആർ.കെ ബൈജു, ദേവദാസ്, അഖിൽ, അടയമൺ, ദീപക്‌ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. സഹൽ നന്ദി രേഖപ്പെടുത്തി.