ഇലകമണിൽ എൻ സദാനന്ദൻ ഏഴാം ചരമവാർഷിക ദിനാചാരണം

വർക്കല : ഇന്ന് രാവിലെ 9മണിക്ക് ഇലകമണിലെ വസതിയിൽ വെച്ച് സിപിഐഎം നേതാവും 35 വർഷക്കാലം ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ സദാനന്ദൻ ഓർമദിനം ആചരിച്ചു. സിപിഐഎം വർക്കല ഏരിയ കമ്മിറ്റി സെക്രട്ടറി എസ് രാജീവ് അധ്യക്ഷത വഹിച്ച അനുസമരണയോഗം വർക്കല എം എൽ എ അഡ്വ വി ജോയി ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ എസ് ഷാജഹാൻ സ്‌മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ ബി എസ് ജോസ്, മണമ്പൂർ സുധീർ, ശ്രീധരൻ കുമാർ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സുമംഗല, അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.