
ഇലകമൺ: പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും വാർഡ് മെമ്പർക്കും ഉൾപ്പെടെ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ഇലകമൺ ഗ്രാമപഞ്ചായത്തിന് ഇന്ന് ആശ്വാസം. തോന്നിപ്പാറ സിഎച്ച്സിയുടെ കീഴിൽ വികെസിഇറ്റി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിശോധനയിൽ 50 പേരുടെയും ഫലം നെഗറ്റീവ്. 50 പേർക്കാണ് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയത്.