എൻജിനീയറിങ് വിദ്യാർഥി ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ നിർമിച്ചു

കോവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ സാനിറ്റൈസറുകളുടെയും സാനിറ്റൈസർ ഡിസ്പെൻസർ മെഷീനുകളുടെയും ആവശ്യകത ഉയർന്നു കൊണ്ടിരിക്കുകയാണ്. പല കമ്പനികളും ഇതിന് വലിയ വിലയാണ് ചുമത്തുന്നത് ഈ സാഹചര്യത്തിലാണ് കിളിമാനൂർ വിദ്യാ എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥിയായ അജയ് കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മിഷനുകൾ സ്വന്തമായി ഉണ്ടാക്കി വിപണനം നടത്തുന്നത്. കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തൊട്ടവാരം ഉണ്ണികൃഷ്ണന്റെ മകനാണ് അജയ്.സുഹൃത് അച്ചുവിന്റെ സഹായത്തോട് കൂടിയാണ് വിപണനം നടത്തുന്നത്.ഇതിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ പങ്ക് പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവിനു വേണ്ടി ഉപയോഗിക്കുമെന്ന് അജയും അച്ചുവും അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: 7592806473