കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

ചിറയിൻകീഴ്‌ : മുടപുരം കുഴിയിൽ വീട്ടിൽ സുഭാഷ് (32) ആണ് അയൽവാസി രഘുവിൻ്റെ വീട്ടിലെ ഏകദേശം 60 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണത്. ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.റ്റി.ഒമാരായ ജി. മധുസൂദനൻ നായർ, സുരേഷ്, എസ്എഫ്ആർഒ സി.ആർ ചന്ദ്രമോഹൻ, എഫ്ആർഒ ശ്രീരൂപ്, കെ. ബിനു, രജീഷ്, സുമിത്ത്, അനിൽ, എച്ച്.ജി സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ചെറിയ പരിക്കുകളോടെ സുഭാഷിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ചത്.