ആറ്റിങ്ങൽ പൂവണത്തുംമൂട്ടിൽ പഴകിയ മത്സ്യം പിടികൂടി

ആറ്റിങ്ങൽ പൂവണത്തുംമൂട്ടിൽ പഴകിയ മത്സ്യം പിടികൂടി. മലപ്പുറം തിരൂരിൽ നിന്നും വിൽപ്പനക്കായി ഒരു കണ്ടെയ്നർ പിക്കപ്പ് വാനിൽ എത്തിയ മത്സ്യമാണ് നാട്ടുകാർ പിടികൂടിയത്. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പൂവണത്തുംമൂട് എന്ന സ്ഥലത്തു വാഹനം റോഡിനു സമീപത്തായി ആളൊഴിഞ്ഞ ഭാഗത്തു നിറുത്തി മറ്റ് ചെറു വാഹനങ്ങളിലേക്കു മത്സ്യം മാറ്റുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് തടഞ്ഞത്. ആരോഗ്യ വിഭാഗം അധികൃതർ പരിശോധിച്ചതിൽ പഴകിയ മത്സ്യം ആണെന്ന് കണ്ടെത്തുകയും നടപടികൾ സ്വീകരിക്കയുമായിരുന്നു. അൻപത്തിആറു പെട്ടി മത്സ്യമാണ് പിടികൂടിയത്.കുറച്ചു മത്സ്യം നേരത്തെ ഇവർ വിറ്റഴിച്ചിരുന്നു. ആറ്റിങ്ങൽ പോലീസ് ഡ്രൈവറേയും വാഹനവും കസ്റ്റഡിയിൽ എടുത്തു.