
കോവിഡ് വ്യാപനം മൂലം ക്രിറ്റിക്കൽ കണ്ടെയ്മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള തീരപ്രദേശങ്ങളിലെ പട്ടിണിയിലായ മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷനു പുറമെ പലവ്യഞ്ജന കിറ്റുകളും സർക്കാർ റേഷൻ കടകൾ വഴി വിതരണമാരംഭിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്തിലെ കിറ്റ് വിതരണം എ ആർ ഡി 119-ാം നമ്പർ റേഷൻ കടയിൽ വച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ നിർവ്വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ ആർ.ജറാൾഡ്, വി ബൈജു തുടങ്ങിയവർ പങ്കെടുത്തു.