ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.

മംഗലപുരം : ജയപ്രകാശ് നാരായണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കൊന്നുമില്ലാതെ തന്നെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.

തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന അനുമോദന യോഗം ഫൗണ്ടേഷൻ ചെയർമാർ അഡ്വ ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു
യോഗത്തിൽ ജെപി ഫൗണ്ടേഷൻ കൺവീനർ വേങ്ങോട് കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ രാജീവ്ആറ്റിങ്ങൽ, ഹെഡ്മിസ്ട്രസ് ശാസ്തമംഗലം ഗീത, ബി ആർ സി കോ ഓർഡിനേറ്റർ മധുകരവാരം സ്കൂൾ പി ടി എ പ്രസിഡന്റ് അജിത, സമിതി ഭാരവാഹികളായ പനക്കോട് മോഹനൻ, മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.