ഇന്ത്യയിൽ  24 മണിക്കൂറിനുള്ളില്‍ 70,000ത്തോളം പുതിയ കോവിഡ് രോഗികള്‍.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 977 മരണം മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 53,866 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

നിലവിൽ 6,86,395 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 20,96,664 പേർ ഇതുവരെ പൂർണമായും രോഗമുക്തരായി. 73.64 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 6,28,642 ആയി. മരണം 21,000 കടന്നു. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 3,55,449 ആയി ഉയർന്നു.

ആന്ധ്രയിൽ 3.16 ലക്ഷം പേർക്കും കർണാടകയിൽ 2.49 ലക്ഷം പേർക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്