
ജീവകല കലാ സാംസ്കാരിക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ 200 പേർക്ക് നൽകുന്ന ഓണ കിറ്റുകളുടെ വിതരണോൽഘാടനം പ്രശസ്ത ചലച്ചിത്ര നടൻ ഭരത് സുരാജ് വെഞ്ഞാറമൂട് നിർവ്വഹിച്ചു.18 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ജീവകല ഹാളിൽ നടന്ന ചടങ്ങിൽ വെഞ്ഞാറമൂട് എസ്.എച്ച്.ഒ.വിജയരാഘവൻ, സജി വി.വി തുടങ്ങിയവർ സംസാരിച്ചു.കോവിഡ് മൂലവും പ്രകൃതിദുരന്തം, വിമാനാപകടം എന്നിവയിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം തുടങ്ങിയത്.പി.മധു പ്രമേയം അവതരിപ്പിച്ചു. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതം പറഞ്ഞു.ജീവകല പ്രസിഡൻ്റ് എം.എച്ച് നിസാർ, എസ്. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ് എന്നിവർ നേതൃത്വം നൽകി