കൈതോലപായ വിരിച്ച നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന് യാത്രാമൊഴി

അന്തരിച്ച നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന് കലാലോകത്തിന്റെ യാത്രാമൊഴി. കൈതോല പായ വിരിച്ച്….., പാലോംപാലോം എന്നീ ഗാനങ്ങളിലൂടെയാണ് ജിതേഷ് ജനഹൃദയങ്ങളെ കീഴടക്കിയത്.നാടൻ പാട്ടിന്റെ തനത് വായ്മൊഴിച്ചന്തം നിറഞ്ഞ നൂറുകണക്കിന് ഗാനങ്ങൾ രചിച്ചിട്ടുണ്ട്നാടൻ പാട്ടുഗായകനായും പ്രശസ്തനായിരുന്നു. മലപ്പുറം ജില്ലയിലെ ആലംങ്കോട് സ്വദേശിയാണ്.
ജിതേഷ് കക്കിടിപ്പുറത്തിന്റെ നിര്യാണത്തിൽ കവിയും നാടൻപാട്ട് രചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം അനുശോചനം രേഖപ്പെടുത്തി. നാടൻ പാട്ടിന്റെ ജീവിത പരിസരങ്ങളിൽ ജനിച്ചു വളർന്നതിനാൽ അദ്ദേഹത്തിന്റെ പാട്ടുമൊഴികൾ തനതും സൗന്ദര്യം നിറഞ്ഞതുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇപ്റ്റ മേഖലാ ഭാരവാഹികളായ ബി.എസ് സജിത്, ആദേശ് ഇപ്റ്റ, കലാനികേതൻ കലാകേന്ദ്രം കൺവീനർ ഉദയൻ കലാനികേതൻ, കളിയരങ്ങ് നാടൻ കലാ പഠനകേന്ദ്രം രക്ഷാധികാരി അഡ്വ.എം.മുഹസിൻ, നടനും നാടൻപാട്ട് കലാകാരനുമായ അഭിജിത്ത് പ്രഭ തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.