Search
Close this search box.

കടമ്പാട്ടുകോണത്ത് 5 കാറുകളും ഒരു സ്കൂട്ടറും അപകടത്തിൽപ്പെട്ടു

ei1MQLN62316

 

നാവായിക്കുളം : ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് 5 കാറുകളും ഒരു സ്കൂട്ടറും അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പാരിപ്പള്ളി ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ഇന്നോവ കാർ എതിരെ വന്ന നാല് കാറുകളിലും ഒരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ ഓവർടേക്ക് ചെയ്തു വന്ന ഇന്നോവ കാറാണ് അപകടം വരുത്തി വെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്‌.വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!