കടവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം നൽകി

കടവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം നൽകി. തിരു: ആർ.സി.സി യിൽ ചികിത്സയിലുള്ള കാശിനാഥ് ( 3 വയസ്) ന് കടവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളിൽ നിന്നും മറ്റു പ്രദേശവാസികളിൽ നിന്നും സമാഹരിച്ച തുക ( 90,000 രൂപ) , സെക്രട്ടറി ജി.സുദർശനൻ, എക്സി.. കമ്മിറ്റി അംഗങ്ങളായ ജി.രജിത് കുമാർ ,കെ .രാജീവ്, എച്ച്.ഷറഫ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡൻ്റ് അബി ശ്രീരാജ് കുട്ടിയുടെ ബന്ധുക്കൾക്ക് കൈമാറി. തദവസരത്തിൽ കടവിള ഷിബു, അനീഷ്, തണ്ണിക്കോണം നന്ദു എന്നിവരും സന്നിഹിതരായിരുന്നു.