കടയ്ക്കാവൂർ എസ്എൻവി സ്കൂളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 70 പേർ രോഗമുക്തി നേടി

കടയ്ക്കാവൂർ : കടയ്ക്കാവൂർ എസ്എൻവി സ്കൂളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 70 പേർ രോഗമുക്തി നേടി.രോഗമുക്തി നേടി പുറത്തിറങ്ങിയവരെ പൂക്കളും മധുരവും നൽകിയും കരഘോഷത്തോടെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, കടയ്ക്കാവൂർ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ തൃദീപ് കുമാർ, നോഡൽ ഓഫിസർ ഡോ രാമകൃഷ്ണ ബാബു, അഞ്ചുതെങ്ങ് സിഐ ചന്ദ്രദാസ് തുടങ്ങിയവർ സ്വീകരിച്ചു.