കഠിനംകുളത്ത് ഇന്ന് 9 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കഠിനംകുളം : കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ മര്യനാട് 23 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 9 പേർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

വിളയിൽ കുളം വാർഡിൽ 5 പേർക്കും ശാന്തിപുരം വാർഡിൽ 04പേർക്കുമാണ് പോസിറ്റീവ് ആയത്.
പോസിറ്റീവായവരിൽ 5 സ്ത്രീകൾ , 2 കുട്ടികൾ, 2 പുരുഷൻന്മാർ ഉൾപ്പെടുന്നു.

ഇന്ന് 12 പേർ രോഗമുക്തി നേടി.