കഠിനംകുളത്ത് രണ്ടുവീടുകളിൽ നിന്ന് കാളയെയും പോത്തിനെയും മോഷ്ടിച്ചയാൾ പിടിയിൽ

കഠിനംകുളം : കണ്ടെയ്ൻമെന്റ് സോണായ കഠിനംകുളത്ത് രണ്ടുവീടുകളിൽ നിന്നായി കാളയെയും പോത്തിനെയും മോഷ്ടിച്ചയാൾ പിടിയിലായി. ചേരമാൻതുരുത്ത് പാലത്തിന് സമീപം നസിമുദ്ദീന്റെ വീട്ടിൽ നിന്ന് പോത്തിനെയും സമീപത്തെ ഷാഹുലിന്റെ വീട്ടിൽനിന്ന് കാളയെയും മോഷ്ടിച്ച ചാന്നാങ്കര സ്വദേശിയായ അഷ്‌കറാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. മോഷ്ടാവ് പോത്തിനെയും കാളയെയും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ചേരമാൻ തുരുത്തിൽ കഠിനംകുളം പഞ്ചായത്ത് സ്ഥാപിച്ച സി.സി ടിവി കാമറയിൽ നിന്നു പൊലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസവും നസീമിന്റെ ഉടമസ്ഥതയിലുള്ള ഒരു പോത്ത് മോഷണം പോയിരുന്നു.