കടുവയിൽ ‘സൗഹൃദ’യുടെ ഓണക്കിറ്റിനോടൊപ്പം അഞ്ചാംഘട്ട പ്രതിരോധ മരുന്നുവിതരണം

കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ കോവിഡ് സാഹചര്യത്തിൽ വിപുലമായ ഓണാഘോഷം ഒഴിവാക്കി അസോസിയേഷനിലെ 170 കുടുംബങ്ങൾക്ക് പച്ചക്കറി, പായസക്കിറ്റ്, ഉപ്പേരി മുതലായവയടങ്ങുന്ന ഓണ സമ്മാനപ്പൊതിയോടൊപ്പം ആറ്റിങ്ങൽ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ നിന്നു ലഭിച്ച പ്രതിരോധ മരുന്നിൻ്റെ അഞ്ചാം ഘട്ട വിതരണവും നടത്തി. താലൂക്കിൽ ആദ്യമായി പ്രതിരോധ മരുന്നുവിതരണം ആരംഭിക്കാൻ സൗഹൃദ റെസിഡൻറ് സ് അസോസിയേഷൻ കഴിഞ്ഞതായി സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.

SRA നഗറിൽ നടന്ന ചടങ്ങിൽ മണമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ജി.സത്യശീലൻ
ഓണക്കിറ്റ് , വാർഡ് മെമ്പർ ആർ.എസ്.രജ്ഞിനിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കല്ലമ്പലത്തെ പ്രാദേശിക പത്ര പ്രവർത്തകരുടെ മഹാമാരികാലത്തെ ബോധവത്കരണ പ്രവർത്തനങ്ങളിൽ SRAഅഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും പ്രസിഡൻ്റ് പി. എൻ. ശശിധരൻ അവർക്കും ഓണ ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. ചടങ്ങിൽ ഖാലിദ് പനവിള (സെക്രട്ടറി), അറഫ റാഫി (ട്രഷറർ), ശ്രീകമാർ (ജോയിൻ്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ പുന്നവിള, സോമശേഖരൻ, നാസർ, വാഹിദ് മരുതംകോണം, മോഹനൻ, ഷാജഹാൻ പണ്ടാര വിളാകം, സതീഷ് കുമാർ, ജീവൻ, ഹലീം, അജയകുമാർ എന്നിവർ കോവിഡ് പ്രോട്ടോക്കാൾ പാലിച്ചു പങ്കെടുക്കുകയും കിറ്റുകൾ വീടുകളിൽ എത്തിക്കുകയുണ്ടായി.