കല്ലമ്പലത്ത് നടന്ന ബൈക്ക് അപകടത്തിൽ നെടുമങ്ങാട് സ്വദേശി മരിച്ചു

നെടുമങ്ങാട് :കല്ലമ്പലത്ത് വച്ചു നടന്ന ബൈക്ക് അപകടത്തിൽ നെടുമങ്ങാട് വെട്ടമ്പള്ളി സ്വദേശി മരിച്ചു. നെടുമങ്ങാട് വെട്ടമ്പള്ളി ഷിബു കോട്ടേജിൽ റിട്ട എസ്.ഐ മധുസൂദനൻ നായർ -ശശികുമാരി ദമ്പതികളുടെ മകൻ ഷിബു (45)ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച പുലർച്ചെ 2മണിക്ക് കല്ലമ്പലത്ത് വെച്ചുണ്ടായ അപകടത്തിൽപ്പെട്ട ഷിബു മണിക്കറുക്കളോളം റോഡിൽ ആരും കാണാതെ കിടക്കുകയായിരുന്നു. പ്രവാസിയായിരുന്ന ഇദ്ദേഹം കുറച്ചു നാളായി നാട്ടിൽ വന്നിട്ട്.

ഭാര്യ : ധന്യ,

മക്കൾ :രോഹിത്, രൺവീർ, രിതിക്ക