കല്ലമ്പലം ടൗണിൽ ഫോൺ ഫിക്സിന്റെ മൊബൈൽ ഷോറൂം തുറന്നു, പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം !

കല്ലമ്പലത്ത് ടൗണിൽ മാർക്കറ്റ് റോഡിൽ പുതുതായി ആരംഭിച്ച മൊബൈൽ ഷോറൂം സെന്റർ ആയ ഫോൺ ഫിക്സിന്റെ ഉദ്‌ഘാടനം കോവിഡ് 19 പ്രോട്ടോകോളും സാമൂഹ്യ അകലവും പാലിച്ചു കൊണ്ട് കല്ലമ്പലം എസ്.ഐ ഗംഗ പ്രസാദ് നിർവഹിച്ചു.

ഈ ആധുനിക ലോകത്തിലെ മനുഷ്യർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായ മൊബൈൽ ഫോണുകളുടെ വില്പനയും ,നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ടുള്ള ചിലവ് കുറഞ്ഞ സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോൺ ഫിക്സ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്‌ഘാടന ദിവസമായ ഇന്ന് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പുതുതായി ഫോൺ വാങ്ങുന്നവർക്ക് ആക്സസറീസുകൾ സൗജന്യമായി നൽകുന്നു, ഒപ്പം ഫോണിന് ആകർഷകമായ വിലക്കുറവും…
ഉദ്‌ഘാടന ദിവസമായ ഇന്ന് ഷോറൂം സന്ദർശിക്കുന്നവർക്ക് ഒരു സ്ക്രീൻ ഗാർഡ് സൗജന്യമായി നൽകുന്നുണ്ട്.

ഫോൺ ഫിക്സിനെ വ്യത്യസ്തമാക്കുന്നത് അവരുടെ സേവനങ്ങളും ഉപഭോക്താക്കളോടുള്ള വിലയേറിയ പരിഗണനയുമാണ്.
സ്ത്രീകളുടെ മൊബൈൽ ഫോൺ ഡാറ്റ സുരക്ഷ മുൻനിർത്തി ലൈവ് സർവിസ് സൗകര്യം ഇവിടെ ലഭ്യമാണ്.അത് പോലെ, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒറിജിനൽ ഡിസ്‌പ്ലേ നഷ്ടപ്പെടുത്താതെ പൊട്ടിയ ടച്ച് ഗ്ലാസ് മാത്രം ഇവിടെ മാറി നൽകും.മാത്രവുമല്ല ഒരു മണിക്കൂർ കൊണ്ട് സർവീസ് പൂർത്തിയാക്കി നൽകുന്നു എന്നത് ഇവരെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :7034112411