കല്ലമ്പലം പോലീസിൻ്റെ നേതൃത്വത്തിൽ ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണം നടന്നു.

കല്ലമ്പലം പോലീസിൻ്റെ നേതൃത്വത്തിൽ ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണം നടന്നു.എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് യോഗം കൂടി.കേരളത്തിൽ കോവിഡ് പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിൽ നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിൽ വ്യാപാരികളുടെയും നാട്ടുകാരുടെയും ഓട്ടോറിക്ഷ ടാക്സി തൊഴിലാളികളെയും ചേർത്ത് കല്ലമ്പലം പോലീസ് കോവിഡ് പ്രതിരോധ ബോധവത്ക്കരണം നടത്തി. ഓണക്കാലം ആരംഭിക്കുന്നതോടെ നാട്ടുകാരും വ്യാപാരികളും കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് പോലീസ് അറിയിച്ചു.ഇരുപത്തിയെട്ടാം മൈൽ വാർഡ് മെമ്പർ യമുന ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കല്ലമ്പലം സ്റ്റേഷനിലെ എ.എസ്.ഐ.മാരായ രാജീവ്.സുരേഷ്. എസ്.സി.പി.ഒ.മാരായ ഷാൻ. സുരാജ് എന്നിവർ ക്ലാസ്സ് നടത്തി.പൊതു ജനങ്ങളെയും വ്യാപാരികളെയും ഓട്ടോറിക്ഷ ടാക്സി തൊഴിലാളികളെയും ചേർത്ത് കമ്മിറ്റിയും രൂപീകരിച്ചു.