കണിയാപുരത്ത് കോവിഡ് മാർഗനിർദ്ദേശ അനൗൺസ്‌മെന്റ്

ഓണത്തിരക്കുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിലും കച്ചവടക്കാരിലും അവബോധമുണർത്തുന്നതിനായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെയും,മംഗലപുരം പോലീസ് സ്റ്റേഷന്റെയും, കണിയാപുരം വിന്നേഴ്സ് പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെയും, ആലുംമൂട് – കുന്നിനകം റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച കോവിഡ് മാർഗനിർദ്ദേശ അനൗൺസ്‌മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം മംഗലപുരം പോലീസ് ഇൻസ്‌പെക്ടർ പി. ബി. വിനോദ് കുമാർ നിർവ്വഹിച്ചു.

പ്രസ്തുത ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്‌റഫ്‌, പി. എസ്. സി കോച്ചിംഗ് സെന്റർ ഉടമ അൻഷാദ് ജമാൽ, ലിനു, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.