കരവാരത്ത് വീട് തകർന്നു

കരവാരം : ശക്തമായ കാറ്റിലും മഴയിലും കരവാരത്ത് വീട് തകർന്നു. കരവാരം പഞ്ചായത്തിലെ 17–ാം വാർഡിൽ പറക്കുളത്ത് രാധാകൃഷ്ണഭവനിൽ നിർധന കുടുംബാംഗമായ ലീലാമണിയുടെ വീടാണ് തകർന്നത്. സംഭവസമയത്ത് ലീലാമണി വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. ഓടിട്ട വീടിന്റെ ഒരു ഭാഗം മുഴുവൻ തകർന്നു. പ്രകൃതിക്ഷോഭ ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലം സന്ദർശിച്ച് മുൻകരുതലും സുരക്ഷാ ക്രമീകരണങ്ങളും നടത്തി.