വയോവൃദ്ധർക്ക് ആദരവും ഓണ സമ്മാനവും നൽകി കരിച്ചാറ ‘നന്മ’ സാമൂഹ്യ കൂട്ടായ്മ

കരിച്ചാറ നന്മ എന്ന സാമൂഹ്യ കൂട്ടായ്മ ഓണം പ്രമാണിച്ചു ഉത്രാട നാളിൽ കരിച്ചാറയിലും പരിസര പ്രദേശങ്ങളിലുമുള്ള വൃദ്ധരെ പുത്തൻ വസ്ത്രവും ഭക്ഷണകിറ്റും നൽകി ആദരിച്ചു. കൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിനിക്ക് ടി വി യും നൽകി.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്‌.വൈ സുരേഷ് മുഖ്യ അതിഥിയായി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹം കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിയത് പരിപാടിയിൽ പങ്കെടുത്തവർ ആവേശത്തോടെ ഏറ്റുപറഞ്ഞു.

ചടങ്ങിൽ അഡ്വക്കേറ്റ് കെ.എച്ച്.എം മുനീർ ,പെർഫെക്റ്റ് ഗ്രൂപ് എം.ഡി സിറാജുദീൻ, കെ എച്.എം അഷ്റഫ് , താഹിർ ,അഷ്റഫ് എ ആർ നിവാസ്,ഫൈസൽ .എ എന്നിവർ സംസാരിച്ചു.റസീഫ് ,നാദിർഷ,സുധീർ കടവിൽ ,ജലാൽ,ബഷീർ , മനാഫ് , ഷംനാദ്, അക്‌ബർ, കരിച്ചാറ താഹാ , നാസറുദീൻ ഷക്കീൽ,അജ്‌സൽ ,സമീർ ,അഹ്‌സന്‍ ,ഷാൻ സാബിത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.