അതിജീവന സന്ദേശം പകർന്ന് ഓണം സൗഹൃദ സായാഹ്നം

കണിയാപുരം: കരിച്ചാറ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദവേദിയുടെ മൂന്നാം വാർഷികവും ഓണം സൗഹൃദ സായാഹ്നവും സംഘടിപ്പിച്ചു.കരിച്ചാറ ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി ,പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ് നിർവ്വഹിച്ചു.ചടങ്ങിൽ സർവ്വീസ് മേഖലയിൽ വിശിഷ്ട സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരായ ഗോപകുമാർ, ബിജു എന്നിവരെ ആദരിച്ചു.

കരിച്ചാറ സൗഹൃദ വേദി പ്രസിഡൻ്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ,വാസുദേവൻ നായർ ,താഹിർ ഹാജി ,കാസിംപിള്ള തുടങ്ങിയവർ ആശംസകളർപ്പിച്ചു.
അമീർകണ്ടൽ സ്വാഗതവും ഷിബു.എസ് നന്ദിയും രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണവും നടന്നു.
ഖാദർബായ് ,കരിച്ചാറനാദർഷ, സത്യൻ, അക്ബർ കടവ് ,ഷംനാദ് ചിറ്റൂപറമ്പിൽ, രമേശൻ ,സക്കീർ ,സുരേന്ദ്രൻ , ജാഫർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി