Search
Close this search box.

കാട്ടാക്കട മണ്ഡലത്തിലെ റോഡുകൾക്കായി 2.6 കോടി രൂപ അനുവദിച്ചു

eiXYHYV49152_compress15

കാട്ടാക്കട മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ 2.6 കോടി രൂപകൂടി അനുവദിച്ചതായി ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. ആറ് പഞ്ചായത്തിലുമായി 22 ഗ്രാമീണ റോഡുകളുടെ പുനർനിർമാണത്തിന് ആദ്യഘട്ടത്തിൽ 3.5 കോടി രൂപ അനുവദിച്ചിരുന്നു. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും, എന്നാൽ റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ആരംഭിച്ച മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക ലഭ്യമാക്കിയത്. കാട്ടാക്കട പഞ്ചായത്തിലെ കുളവിയോട് താഴേത്തോട്ടം റോഡ്, മലയിൻകീഴ് പഞ്ചായത്തിലെ വട്ടവിള പൂവത്തൂർമൂല റോഡ്, മാറനല്ലൂർ പഞ്ചായത്തിലെ അണപ്പാട്- സുബ്രമണ്യക്ഷേത്രം റോഡ്, ചീനിവിള കാട്ടുവിള റോഡ്, പള്ളിച്ചൽ പഞ്ചായത്തിലെ കൈരളി നഗർ റോഡ്, മുളയറ- മുകുന്തര റോഡ്, കൊല്ലകോണം -പുന്നത്താനത്ത് പാറയിൽത്തോട് – ചെറുതേരി റോഡ്, വിളപ്പിൽ പഞ്ചായത്തിലെ മുളയറ – പാറാംകുഴി -കട്ടയ്ക്കോട് റോഡ് എന്നിവയ്ക്കാണ് പുതുതായി ഫണ്ട് അനുവദിച്ചത്‌. പദ്ധതിനിർവഹണം തദ്ദേശസ്ഥാപനങ്ങൾ മുഖേനയായിരിക്കും. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!