ഇന്ന് അത്തം, പത്താം നാൾ തിരുവോണം.

ഇന്ന്‌ ചിങ്ങമാസത്തിലെ അത്തം. ഇനി ആഘോഷങ്ങളുടെ പത്തുനാളുകൾ, പത്താം നാൾ തിരുവോണം. പൂക്കളമിട്ടും പഴമയുടെ സൗന്ദര്യത്തിലേക്കുമുള്ള മടക്കമാണ്‌ മലയാളിക്ക്‌ ഓരോ ഓണവും. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ ഈ വർഷം വ്യത്യസ്തമാണ്‌. ആൾക്കൂട്ടവും ആരവവുമില്ലാതെ കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ് എല്ലാവരും.

ഓണ വിപണിയും ഓഫറുകളും കണ്ട്‌ പുറത്തേക്കിറങ്ങുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം.
പത്ത്‌ വയസ്സിൽ താഴെയുള്ള കുട്ടികളെ അനാവശ്യമായി പുറത്തു കൊണ്ടുപോകരുതെന്ന്‌ സർക്കാർ നിർദേശമുണ്ടെങ്കിലും പൊതുഇടങ്ങളിൽ കുട്ടികളുമായെത്തുന്ന മാതാപിതാക്കളുടെ എണ്ണം കുറവല്ല. കടകളിൽ ആളുകൂടിയാൽ അത് കോവിഡ്‌ വ്യാപനത്തിലേക്ക്‌ വഴിവയ്ക്കാനും സാധ്യതയുണ്ട്‌. സ്വയം ശ്രദ്ധിക്കുകയാണ്‌ ഏക വഴി. സാനിറ്റെസർ, മാസ്ക്‌ ഉപയോഗം കൃത്യമാകണം