കിളിമാനൂർ 10ആം വാർഡിൽ ചൂട്ടയിൽ കാവുവിളാകം റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർക്ക് തുറന്നു കൊടുത്തു

കിളിമാനൂർ : കിളിമാനൂർ 10ആം വാർഡിൽ ചൂട്ടയിൽ കാവുവിളാകം റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർക്ക് തുറന്നു കൊടുത്തു. വാർഡ് മെമ്പർ എൻ ലുപിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം നിർവഹിച്ചു. പ്രായമായവർക്കും കുട്ടികൾക്കും ഉൾപ്പെടെ കോളനി നിവാസികൾക്ക് അപകട ഭീഷണി ഉയർത്തിയിരുന്ന റോഡ് ആണ് ഗതാഗത യോഗ്യമാക്കിയത്. കോളനി നിവാസിയും എ. ഡി. എസ് പ്രസിഡന്റുമായ സിന്ധു സ്വാഗതം ആശംസിച്ചു. മോളി നന്ദി രേഖപ്പെടുത്തി.