കിളിമാനൂരിൽ ഓണ ചന്തയും നാടൻ പച്ചക്കറി വിപണനമേളയും ഓഗസ്റ്റ് 30 വരെ

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായതും കൃഷിഭവനും സംയുക്തമായി ഓണ ചന്ത ആരംഭിച്ചു. ചൂട്ടയിൽ കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ഓണ ചന്തയും നാടൻ പച്ചക്കറി വിപണനമേളയും ജില്ലാ പഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷൻ ബി.പി.മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രാജലക്ഷ്മി അമ്മാൾ കിറ്റ് ഏറ്റുവാങ്ങി. ഓഗസ്റ്റ് 30 വരെയാണ് വിപണന മേള നടക്കുന്നത്. വൈസ് പ്രസിഡന്റ്‌ എ ദേവദാസ്, വാർഡ് മെമ്പർ അനിത അനിത, കർഷകശ്രീ അംഗങ്ങൾ, ക്ലാസ്റ്റർ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ നസീമ സ്വാഗതവും കൃഷി അസിസ്റ്റന്റ് ജോയ് നന്ദിയും രേഖപ്പെടുത്തി.