കുരുന്നുകൾ കണ്ടെത്തിയ ‘നന്മ മനസിന്‌’ അധ്യാപക കൂട്ടായ്മയുടെ ആദരവ്

പി .പി .ഇ കിറ്റിനുള്ളിൽ കുരുന്നുകൾ കണ്ടെത്തിയ നന്മ മനസിന് അധ്യാപകകൂട്ടായ്മയുടെ ആദരവ്.കോവിഡ് നിരീക്ഷണസെന്ററിൽ വോളന്റിയറായി പ്രവർത്തിച്ചതിന് പ്രതിഫലമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ രജിത്തി നെയാണ് കിളിമാനൂർ ഉപജില്ലയിലെ അധ്യാപകരുടെ അക്കാഡമിക് കൂട്ടായ്മയായ “സ്ലേറ്റും പെൻസിലും” ആദരിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമായി അധ്യാപകർ നൽകിയ പ്രവർത്തനത്തിലാണ് കുരുന്നുകൾ രജിത്ത് എന്ന നന്മ മനസിനെകുറിച്ച് എഴുതിയത്.മൂന്നാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ മദർതെരേസയുടെ ജീവിതകഥ പഠിക്കുമ്പോൾ കടന്ന് വരുന്ന പ്രവർത്തനം ആണ് ‘നന്മകൾ കണ്ടെത്തി എഴുതുക എന്നത്’.പത്രമാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ രജിത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളാണ് നന്മകളായി കുരുന്നുകളിലേറെയും എഴുതിയത്. മഹാമാരികാലത്ത് ഒരു നാടിന്റെ വെളിച്ചമായി മാറിയ രജിത്ത് കുരുന്നുകളുടെ മനസ്സുകളിൽ ആഴത്തിൽ സ്പർശിച്ചതിന്റെ തെളിവാണിതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

കിളിമാനൂർ ഉപജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകരുടെ അക്കാഡമിക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ലേറ്റും പെൻസിലും രജിത്തിന്റെ നന്മകളെ ഡിജിറ്റൽ ഡോക്യൂമെന്റിലൂടെ കുട്ടികളിൽ എത്തിക്കാനുളള ശ്രമത്തിലാണ്.കോവിഡ് ജാഗ്രത മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ വച്ച് നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ രഘു പൊന്നാടയും മൊമന്റോയും നൽകി കൂട്ടായ്മക്ക് വേണ്ടി ആദരിച്ചു. ‘സ്ലേറ്റും പെൻസിലും അധ്യാപകകൂട്ടയ്മ പ്രതിനിധികൾ പങ്കെടുത്തു