കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഓണസമൃദ്ധി പച്ചക്കറി ചന്തയ്ക്ക് തുടക്കമായി.

കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഓണസമൃദ്ധി പച്ചക്കറി ചന്ത 2020ന് തുടക്കമായി. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്ഘാടനം നിർവഹിച്ചു. 27/08/2020 മുതൽ 30/08/2020 വരെ രാവിലെ 10 മണി മുതൽ 5 മണിവരെയാണ് ഓണച്ചന്തയുടെ പ്രവൃത്തി സമയം. പൊതുവിപണിയെക്കാൾ 30% വിലക്കുറവിലാണ് പച്ചക്കറികൾ വിറ്റഴിക്കുന്നത്. കിഴുവിലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ, ജനപ്രതിനിധികളായ വനജ കുമാരി, ഷാജഹാൻ, സൈനാ ബീവി, കൃഷി ഓഫീസർ ആബിത , മറ്റു ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.