കെ.പി.എസ്.റ്റി.എ കിളിമാനൂർ ഓണസമ്മാനം

കിളിമാനൂർ : കെ.പി.എസ്.റ്റി.എ കിളിമാനൂർ ഉപജില്ല കമ്മിറ്റി കെ.പി.എസ്.റ്റി.എ അംഗങ്ങളായ പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഓണസമ്മാനമായി ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി. 2012മുതൽ ജോലിചെയ്യുന്ന എയ്ഡഡ്, ഗവ സ്കൂളുകളിലെ ഒട്ടുമിക്ക അധ്യാപകർക്കും ആയമാർക്കും പിടിഎ നൽകുന്ന ഓണറേറിയം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ കൊറോണ കാലത്ത് ഏപ്രിൽ മാസം മുതൽ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലതെ അവരുടെ ജീവിതം ഈ ഓണക്കാലം അവർക്ക് വറുതിയുടെ കാലമായെന്ന് പറയുന്നു. ഈ സാഹചര്യത്തിലാണ് കിളിമാനൂർ ഉപജില്ല കമ്മിറ്റി അവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. കെ.പി.എസ്.റ്റി.എ നേതാക്കൾ ആധ്യാപകരുടെ വീടുകളിൽ പോയി ഓണസമ്മാനമായി ഭക്ഷ്യ കിറ്റുകൾ നൽകി. കെ.പി.എസ്.റ്റി.എ തിരു:ജില്ലാ ട്രഷറർ എ. ആർ ഷമീം, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അനൂപ് എംജെ, ഉപജില്ല പ്രസിഡന്റ് അജീഷ്.ആർ.സി, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹി റെജി, ഉപജില്ല ട്രഷറർ അജീഷ്.എസ് നേതൃത്വം നൽകി.