കുറിച്ചി പ്രവാസി കൂട്ടായ്മ ഓണക്കിറ്റ് വിതരണം ചെയ്തു.

വാമനപുരം : കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഓണത്തിന് “കുറിച്ചി പ്രവാസി കൂട്ടായ്മ്മ” 30 നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള കിറ്റുകൾ വിതരണം ചെയ്തത്. കുറിച്ചി ശ്രീലക്ഷ്മി ഓയിൽ മില്ലും നാട്ടിലെ പ്രവാസി കൂട്ടായ്മയുടെ ഈ ഉദ്യമത്തിൽ പങ്കാളി ആയി. കുറിച്ചി ഗുരുമന്ദിരത്തിൽ വെച്ച് കുറിച്ചി പ്രവാസികളുടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ആണ്‌ വിതരണം നടന്നത്. സർക്കാരിന്റെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പൂരാട ദിനമായ ഇന്ന് വൈകുന്നേരമാണ് നടന്നത്. അർഹരായവരെ പ്രവാസികൾ തന്നെ തിരഞ്ഞെടുത്ത് 5 പേർക്ക് വീതം പ്രത്യേകം സമയം നിശ്ചയിച്ചു ടോക്കൺ നേരത്തേ തന്നെ അവരവരുടെ വീടുകളിൽ എത്തിച്ചു രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ചടങ്ങ് നടത്തിയത് നാടിന് തന്നെ മാതൃക ആയി.