തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി തെരുവുവിളക്ക് നിർമ്മിക്കുന്ന തൊഴിലാളികൾക്ക് ബോണസ് വിതരണം ചെയ്തു .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി തെരുവുവിളക്ക് നിർമ്മിക്കുന്നതിനായി കാസർഗോഡ് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന കേരളാ ഗ്രാമ ജ്യോതി ലൈറ്റിംഗ് കമ്പനിയിലെ തൊഴിലാളികൾക്ക് ബോണസ് വിതരണം ചെയ്തു .കമ്പനി അങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച് ക്രൂസ് ചെയർമാൻ പി.വി.സുനിൽ ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു .മാനേജിംഗ് ഡയറക്ടർ പ്രദീപ്, ഡയറക്ടർമാരായ എ.എച്ച്.സലിം ,പി – ആർ.പ്രസാദൻ, മോഹൻ രാജ് ജേക്കബ്, സുൾഫിക്കർ , പി.ആർ.ഒ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.