കിഴുവിലത്ത് കോറന്റൈൻ സെന്ററിൽ നിന്നും ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി

കിഴുവിലം : കിഴുവിലത്ത് കോറന്റൈൻ സെന്ററിൽ നിന്നും ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി. കിഴുവിലം പഞ്ചായത്തിലെ കോറന്റൈൻ സെന്ററായ മുടപുരം ആയുർവേദ ആശുപത്രിയിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയത്. ഉത്തർപ്രദേശ്, മണിക്പൂർ സ്വദേശി അബുസലീമി(32)നെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

രാവിലെ പ്രഭാത ഭക്ഷണം നൽകാനായി നോക്കുമ്പോഴാണ് ഇയാൾ ചാടിപ്പോയതായി വ്യക്തമാകുന്നത്. സംഭവത്തെ തുടർന്ന് ചിറയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

തൊഴിൽ തേടി മുംബൈ വഴിയാണ് അബുസലീം കേരളത്തിൽ എത്തിയത്. പണവും മറ്റു വിവരങ്ങളും നഷ്ടപ്പെട്ട ഇയാൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അറിയാതെ അലഞ്ഞപ്പോഴാണ് ഇയാളെ പിടികൂടി കോറന്റൈൻ സെന്ററിൽ ആക്കിയത്.