മണമ്പൂർ പഞ്ചായത്ത്‌ പരിധിയിൽ വനിതാ പോലീസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

മണമ്പൂർ : മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ 6 ആം വാർഡിൽ വലിയവിള പ്രദേശത്ത് താമസിക്കുന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിൽ അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. 6 ആം വാർഡിൽ അവരുടെ വീടും പരിസരവും മണമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ അഗ്നിശമന സേന അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഞ്ചായത്ത്‌ ജനപ്രതിനിധികൾ അറിയിച്ചു.