
മണമ്പൂർ : കോവിഡ് പ്രതിരോധത്തിന് വളരെയധികം മുന്നിട്ട് നിൽക്കുന്ന മണമ്പൂർ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെ മണമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. മണമ്പൂർ സിഎച്ച്സി കോൺഫറൻസ് ഹാളിൽ വെച്ച് മെഡിക്കൽ ഓഫീസർ മുതൽ ജിപിഎച്ച്എൻ വരെയുള്ള ആരോഗ്യപ്രവർത്തകരെ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് ആദരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഎസ് രഞ്ജിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.